
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം മൃഗശാലയില്‍ കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ കടുവ ആക്രമിച്ചു. മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഇദേഹത്തിന്റെ തലയുടെ മുന്‍ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. രാമചന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എല്ലാ ദിവസവും സൂപ്പര്‍വൈസര്‍മാരാണ് കൂട് കഴുകാറുള്ളത്. ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




