‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ചയുടെ കരിഓയില്‍ ആക്രമണം

തിരു:  ‘ഹിന്ദു പാകിസ്ഥാന്‍’ പരമാര്‍ശം നടത്തിയതിന് തിരുവനന്തപുരത്തെ ശശി തരൂര്‍എംപിയുടെ ഓഫീസിന് നേരെ ആക്രമണം. പ്രകടനമായെത്തിയ ഇരുപതോളം യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം നടത്തിയത്. ഓഫിസിന് മുന്നില്‍ റീത്തും വെച്ചിട്ടുണ്ട്.

തിരുവന്തപുരത്തെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്

ശശിതരൂര്‍ മാപ്പുപറയണമെന്ന് ആവിശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഓഫീസിന് മുന്നില്‍ ഹിന്ദു പാകിസ്ഥാന്‍ ഓഫീസ് എന്നെഴുതിയ ബാനറും കെട്ടി.

രാജ്യത്ത് വര്‍ഗ്ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് ശശിതരൂര്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top