യുവാവിനെ ആക്രമിച്ച് 5 ലക്ഷം തട്ടിയെടുത്തു ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

നെടുങ്കണ്ടം : മലപ്പുറം കോട്ടക്കൽ പറമ്പലങ്ങാടിയിൽനിന്നും യുവാവിനെ ആക്രമിച്ച് അഞ്ചുലക്ഷം തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഇടുക്കി രാമക്കൽമേട്ടിൽ ഒഴിവിൽ കഴിഞ്ഞിരുന്ന കേസിലെ ഒന്നാംപ്രതി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പുത്തലാട്ട് ജുനൈദി(25)നെയാണ് നെടുങ്കണ്ടം പൊലീസി ൻ്റെ സഹായത്തോടെ കോട്ടയ്ക്കൽ എസ് ഐ റിഷാദലി പിടികൂടിയത്.

മലപ്പുറം പുത്തനത്താണി വീട്ടിലകത്ത് മുഹമ്മദ് ഫായീസി(23) നാണ് പണം നഷ്ടമായത്. ഓൺലൈൻ വ്യാപാരത്തിലെ ബിറ്റ് കോയിൻ കൈമാറ്റത്തിലെ തർക്കമാണ് ആക്രമണത്തിന് പിന്നിൽ.

സംഭവത്തിൽ ഇയാളുടെ സഹോദരൻ ജവാദിനെ മുമ്പ് അറസ്റ്റു ചെയ്ത് റിമാൻഡിലാണ്. മൂന്ന് വർഷം മുമ്പ് ജുനൈദ് രാമക്കൽമേട്ടിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്നു. ആ പരിചയത്തിലാണ് സംഭവത്തിന് ശേഷം ഇയാൾ രാമക്കൽമേട്ടിലെത്തിയത്. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top