
തിരൂരങ്ങാടി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെർപ്പുളശ്ശേരി മാങ്ങോട് ഒറവക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഫായിസിനെ (37) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
ബംഗളൂരിൽ എക്സ്പോർട്ട് ബിസിനസ് ആണെന്നാണ് യുവാവ് യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം ലോഡ്ജ് വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഫോട്ടോയും മറ്റും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
വിദേശത്തായിരുന്ന പ്രതിയെ രഹസ്യ വിവരം കിട്ടിയ പോലീസ്
തലപ്പാറ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് സിപി ഒ മാരായ ഷിജിൻ ഗോപിനാഥ്, സജീർ, ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




