ബാരാമതി വിമാനാപകടത്തിൽ മരിച്ച അഞ്ചുപേരിൽ യുവ വനിതാ പൈലറ്റ് ശാംഭവി പഥകും

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മഹാരാഷ്ട ഉപമുഖ്യമന്ത്രി 66-കാരനായ അജിത് പവർ ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മുംബൈയിൽ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനമാണ് 08:49-ഓടെയാണ് അടിയന്തര ലാൻഡിങ്ങിനിടെ തകർന്നുവീണത്. വിമാനം പൂർണമായി കത്തിയമർന്നു.

അജിത് പവാർ ഉൾപ്പെടെ യാത്ര ചെയ്‌ത്‌ ഡൽഹി ആസ്ഥാനമായുള്ള VSAR വെഞ്ചേഴ്സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിൻ്റെ ലിയർജെറ്റ് 45 മോഡൽ വിമാനത്തിലാണ്. അപകട കാരണം കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. അജിത് പവാറിൻ്റെ വിമാനത്തിൻ്റെ ഫസ്റ്റ് ഓഫീസർ, അഥവാ പ്രധാന പൈലറ്റ്, ക്യാപ്റ്റൻ ഡൽഹി സ്വദേശിനിയായ ശാംഭവി പതക് ആയിരുന്നു. ഈ അപകടത്തിൽ ഇരുവരും മരിച്ചിരുന്നു.

വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു ക്യാപ്റ്റൻ ശാംഭവി പഥക്. ഏവിയേഷൻ മേഖലയിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നേടിയ വ്യക്തിയായിരുന്നു ശാംഭവി പഥക്. എയർഫോഴ്സ് ബാലഭാരതി സ്കൂളിലെ പഠനത്തിന് ശേഷം, പൈലറ്റാകുക എന്ന ഉറച്ച ലക്ഷ്യത്തോടെ ന്യൂസിലാൻഡിൽ നിന്നാണ് ശാംഭവി പരിശീലനം പൂർത്തിയാക്കിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ, മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒരു സൈനിക ഉദ്യോഗസ്ഥൻ്റെ മകളായ ശാംഭവി, 1500 മണിക്കൂറോളം വിമാനം പറത്തിയ പരിചയ സമ്പന്നയാണ്. ഡിജിസിഎയുടെ കീഴിൽ നിന്ന് നിരവധി ഉയർന്ന റാങ്കിംഗുകൾ സ്വന്തമാക്കിയിട്ടുണ്ട്.

സ്പൈസ് ജെറ്റ്, ജോർദാൻ എയർലൈൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പരിശീലനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യതകൾ ശാംഭവിക്ക് ഉണ്ടായിരുന്നു. അജിത് പവാറിനെ കൂടാതെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top