തേഞ്ഞിപ്പലം: അമിതവേഗത്തില്‍ എത്തിയ ബൈക്ക് മറ്റൊരുബൈക്കില്‍ ഇടിച്ചു യുവാവിന് കാലിന് പരുക്ക്. തേഞ്ഞിപ്പലം ഏളകാട്ടുപാടം സ്വദേശി രാമാലയത്തില്‍ ശ്രീകാന്തിനാണ് (41)കാലിന് പരുക്കേറ്റത്.
ഒലിപ്രംക്കടവ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കടക്കാട്ടു പാറ റോഡിലേക്ക് ഓടിച്ചു പോവുന്നതിനിടിനെ അത്താണിക്കല്‍ ഭാഗത്ത് നിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചു വീണ് പരുക്കേറ്റ ശ്രീകാന്തിനെ തിരിഞ്ഞുപോലും നോക്കാതെ ബൈക്കില്‍ ഉണ്ടായിരുന്നവര്‍ വാഹനം ഓടിച്ചു പോവുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ആണ് പരുക്കേറ്റ ശ്രീകാന്തിനെ ആദ്യം ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രേവേശിപ്പിച്ചത്.




