HIGHLIGHTS : Young man found dead in car parked in friend's yard

കുറ്റിപ്പുറം: വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കല്‍ ജാഫറിനെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.

അയല്‍വാസിയാും സുഹൃത്തുമായ മല്ലൂര്‍ക്കടവിലെ വരിക്കപുലാക്കില്‍ അഷ്‌റഫിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍ സീറ്റില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികള്‍ സ്വീകരിച്ച് പരിശോധന നടത്തിവരികയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കള്‍: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു