മണല്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം

ബേപ്പൂര്‍ തുറമുഖ പരിധിയിലെ ചീര്‍പ്പുപാലം (കോഴിക്കോട് കോര്‍പ്പറേഷന്‍), പെരുവന്മാട്(ഫറോക്ക് മുന്‍സിപ്പാറ്റിലിറ്റി) മാന്വല്‍ ഡ്രഡ്ജിങ്ങ് കടവുകളില്‍ നിന്നും മണല്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ‘dredging.kmb.kerala.gov.in’ വെബ്സൈറ്റ് മുഖേന റജിസ്റ്റര്‍ ചെയ്ത് മണല്‍ ബുക്ക് ചെയ്യാമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

മണല്‍ ബുക്ക് ചെയ്യുന്നതിന്ന് ആധാര്‍ കാര്‍ഡ്, ബില്‍ഡിംഗ് പെര്‍മിറ്റ്, നികുതി രശീതി എന്നീ രേഖകള്‍ ആവശ്യമാണ്. വിവരങ്ങള്‍ക്ക് 0495 2414039.

Share news
error: Content is protected !!
Scroll to Top