Section

malabari-logo-mobile

ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും

HIGHLIGHTS : കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥ...

കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്‌കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം വോളണ്ടിയർമാർ വീട്ടു പരിസരത്തെ പൊതു ഇടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് ‘തണൽ വഴി’ ഹരിത പ്രവർത്തന പ്രചരണത്തിനു തുടക്കം കുറിക്കും.

സംസ്ഥാനതല ഉത്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജൂൺ 5 രാവിലെ 10.30 ന് തിരുവനന്തപുരം കരകുളം ഗവ. വി.എച്ച്.എസ് സ്‌കൂളിൽ വൃക്ഷത്തൈ നട്ട് നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ചടങ്ങിന് നേതൃത്വം നൽകും.

sameeksha-malabarinews

സംസ്ഥാനത്തെ മുഴുവൻ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർത്ഥി വോളണ്ടിയർമാർ തൈ നടുകയും, ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് അന്തരിച്ച സുന്ദർലാൽ ബഹുഗുണയുടെ അനുസ്മരണാർത്ഥം ഓൺലൈൻ പരിസ്ഥിതി സെമിനാറുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!