HIGHLIGHTS : മെല്‍ബണ്‍: സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് മികവില്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ
മെല്‍ബണ്‍: സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് മികവില്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് മികച്ച സ്‌കോര്‍. അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 307 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് നേടി. ശിഖര്‍ ധവാന്‍ 137ഉം രഹാനെ 79ഉം കോഹ്‌ലി 46ഉം ധോണി 18ഉം റണ്‍സ് നേടി.
മന്ദഗതിയില്‍ തുടങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്‍-വിരാട് കോലി, ശിഖര്‍ ധവാന്‍ – അജിങ്ക്യ രഹാനെ സെഞ്ചുറി കൂട്ടുകെട്ടുകളിലാണ് മികച്ച നിലയിലെത്തിയത്.
രണ്ടാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സ്‌കോര്‍ മെല്ലെ ഉയര്‍ത്തുകയായിരുന്നു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോറിംഗ് വേഗം കൂടി.
121 പന്തില്‍ 14 ബൗണ്ടറികളോടെയാണ് ശിഖര്‍ ധവാന്‍ നൂറ് തികച്ചത്. റണ്ണൊഴുകുന്ന പിച്ചായിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താനാകാത്ത കാഴ്ചയാണ്. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന ചരിത്രം ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് ജയിച്ചിരുന്നു.