Section

malabari-logo-mobile

തൊഴിലാളിയുടെ മൃതദേഹം ഫ്രീസറില്‍; കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കില്ല; ഫിലിപ്പൈന്‍സ്

HIGHLIGHTS : കുവൈത്ത് സിറ്റി: തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയെന്ന് ഫിലിപ്പൈന്‍സ് അറിയിച്ചു. തൊഴില്‍കാര്യ വകുപ്പ് സെക്രട്ടറി സ...

കുവൈത്ത് സിറ്റി: തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയെന്ന് ഫിലിപ്പൈന്‍സ് അറിയിച്ചു. തൊഴില്‍കാര്യ വകുപ്പ് സെക്രട്ടറി സില്‍വസ്റ്റര്‍ ബെല്ലോ ആണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഫിലിപ്പീന്‍ ഗാര്‍ഹിക തൊഴിലാളിയുടെ മൃതദേഹം കുവൈത്തിലെ ഫ്രീസറില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് അടിയന്തര നടപടി.

ഇതെ തുടര്‍ന്നാണ് ഗാര്‍ഹിക തൊളിലാളികളെ ഒരു കാരണവശാലും ഇനി മുതല്‍ കുവൈത്തിലേക്ക് അയക്കേണ്ടതില്ലെന്ന ശക്തമായ നിലപാടില്‍ അധികൃര്‍ എത്തിയിരിക്കുന്നത്. ഗാര്‍ഹിക വിസയിലും മറ്റ് തൊഴില്‍ വിസയിലും കുവൈത്തിലേക്ക് ആരെയും അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫിലിപ്പൈന്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തി പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് സില്‍വസ്റ്റര്‍ ബെല്ലോ വ്യക്തമാക്കി.

sameeksha-malabarinews

അതെസമയം കുവൈത്തില്‍ ജോലി ചെയ്യുന്ന പൗരന്‍ മാരോട് മടങ്ങിവരാന്‍ നിര്‍ബന്ധിക്കില്ലെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാട്ടിലെത്താനുള്ള വിമാനടിക്കറ്റുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് സഹിച്ച് ആരും വിദേശത്ത് കഴിയേണ്ടതില്ലെന്നും പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം തിരിച്ചെത്തുന്നവര്‍ക്ക് പുതിയ തൊഴില്‍ നല്‍കുമെന്നും സില്‍വര്‍സ്റ്റര്‍ ബെല്ലോ കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷത്തോളം വരുന്ന ഫിലിപ്പീന്‍ പൗരന്‍മാരാണ് കുവൈത്തില്‍ ജോലി ചെയ്തുവരുന്നത്. വിദേശത്ത് കഴിയുന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!