കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

ഫറോക്ക് : ശുചീകരണത്തിനിറങ്ങി കിണറ്റിനകത്ത് അവശനായി അകപ്പെട്ട തൊഴിലാളിയെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. ഫാറൂഖ് കോളേജിന് സമീപം കൊടശേരി കാവിനടുത്ത് ആവത്താന്‍ വീട്ടില്‍ മോഹന്‍ദാസിന്റെ വീട്ടുവളപ്പിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ പെരുവങ്ങാട്ട് വീട്ടില്‍ അനില്‍ കുമാറിനെയാണ് മീഞ്ചന്ത അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

എട്ട് മീറ്റര്‍ താഴ്ചയും നാല് മീറ്റര്‍ വീതിയുമുള്ള കിണര്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ തൊഴിലാളി ജോലിക്കിടെ വായുസഞ്ചാരം കുറഞ്ഞതിനാല്‍ അവശനായി തളര്‍ന്നുവീഴാറായപ്പോള്‍ ഇറങ്ങാനുപയോഗിച്ച കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ദീന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സി പി വിജേഷ് എന്നി വരുടെ നേതൃത്വത്തില്‍ സംഘമെത്തി കിണറ്റില്‍നിന്ന് തൊഴിലാളിയെ കരയ്‌ക്കെത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top