കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു

ചാവക്കാട്:പുത്തൻകടപ്പുറം എസിപ്പടി സ്വദേശി മടപ്പേൻ വലിയകുഞ്ഞിമോൻ മകൻ സൂലൈമാൻ(55) ആണ് മരിച്ചത്.

ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റോയൽ വള്ളത്തിലെ തൊഴിലാളിയാണ് സുലൈമാൻ. വൈകുന്നേരം നാലരമണിയോടെ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻതന്നെ കരയിൽ എത്തിക്കുകയും ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ:കുൽസു. മക്കൾ :ശാമിൽ, ശർഹാന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top