HIGHLIGHTS : Women's Day was celebrated
പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ വനിതവേദി പ്രവര്‍ത്തകര്‍ വനിതദിനാഘോഷം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു.വനിതവേദി പ്രസിഡണ്ട് സ്മിത സദാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍, സനില്‍ നടുവത്ത്, എം.പ്രഭാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.വനിതവേദി സെക്രട്ടറി പ്രവീണ സ്വാഗതവും, സൗദ മിത്ര നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അശ്വതി കെ.പി സംവിധാനം നിര്‍വ്വഹിച്ച നൃത്ത സംഗീതശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.