ഹരിതയുടെ പരാതി വനിതാകമീഷന്‍ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട്: എംഎസ്എഫ് നേതാക്കാള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ സംഘടനായ ഹരിതയുടെ മുന്‍നേതാക്കള്‍ നല്‍കിയ പരാതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വനീതാകമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇരു കക്ഷികളോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം പോരായ്മയുണ്ടായോ എന്നന്വേഷിക്കും.

ജൂണ്‍ 22ന് കോഴിക്കോട്ട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചെന്നും വി എ വഹാബ് ഫോണ്‍വഴി അശ്ലീലം പറഞ്ഞുവെന്നുമാണ് പരാതി.

 

Share news
error: Content is protected !!
Scroll to Top