ക്ലിനിക്കിന് പുറത്തു യുവതി പ്രസവിച്ചു

27984മെക്‌സികോ : ആശുപത്രിയിലെ ഉദേ്യാഗസ്ഥരുടെ അവഗണനയെ തുടര്‍ന്ന് യുവതി ക്ലിനിക്കിനു പുറത്തെ പുല്‍ത്തകിടിയില്‍ പ്രസവിച്ചു. ഇര്‍മാ ലോപസ് എന്ന ഇരുപത്തി ഒമ്പതുകാരിയാണ് ക്ലിനിക്കിന് പുറത്ത് പ്രസവിച്ചത്. ക്ലിനിക്കിന് പുറത്ത് പ്രസവ വേദന കൊണ്ട് പുളയുകയായിരുന്ന യുവതിയെ കണ്ട വഴിയാത്രക്കാരന്‍ എടുത്ത ചിത്രം ക്യാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ ഇട്ടതോടെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ലോകമറിയുന്നത്.

ചിത്രം പുറത്തായതോടെ യുവതിക്ക് പ്രസവവും ചികില്‍സയും നിഷേധിച്ച ഹെല്‍ത്ത്‌സെന്ററിലെ ഡയറക്ടറായ ഡോ. ആഡ്രിയന്‍ ക്രൂസിനെ മെക്‌സികോയിലെ തെക്കന്‍ സ്റ്റേറ്റായ ഒക്‌സാമോയിലെ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അനേ്വഷണം നടന്നു വരികയാണ്.

പ്രസവത്തിനായി ക്ലിനിക്കിലെത്തിയ ഇര്‍മയെയും ഭര്‍ത്താവിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് പറഞ്ഞയക്കുകയായിരുന്നു. എട്ടു മാസം മാത്രമേ ആയിട്ടൊള്ളൂ എന്നും അതിനാല്‍ ഇപ്പോള്‍ പ്രസവം നടക്കില്ലെന്നും നേഴ്‌സ് ഇവരോട് പറഞ്ഞു. എന്നാല്‍ മാസാടെക്‌സ് നിവാസികളായ ഇവര്‍ക്ക് നേഴ്‌സ് സംസാരിച്ച സ്പാനിഷ് ഭാഷ മനസ്സിലായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ ക്ലിനിക്കിന് പുറത്തു തന്നെ കാത്തിരിക്കുന്നതിനിടയിലാണ് പ്രസവം നടന്നത്. ആ സമയത്ത് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നോഴ്‌സ്മാരോ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് നേഴ്‌സ് പറഞ്ഞത്.

നേരത്തെ രണ്ട് കുട്ടികളുടെ അമ്മയായ ഇര്‍മയും നവജാത ശിശുവും സുഖമായിരിക്കുന്നതായി ക്ലിനിക്കിലെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top