ട്രെയിനിൽ നിന്നും വീണ് യുവതിക്ക് ഗുരുതരപരിക്ക്

താനൂർ: ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെ ഷൊർണൂർ -കോഴിക്കോട് പാസഞ്ചറിൽ തിരൂരിൽ നിന്ന് കയറിയ ദമ്പതികൾ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഭർത്താവ് റെയിൽവേ മാസ്റ്ററെ കണ്ട് ഭാര്യ ട്രെയിനിൽ നിന്നും വീണ് എന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന്
രാത്രി റെയിൽവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന B.T ടീം അറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്നും. ടി ഡി ആർ എഫ് വളണ്ടിയർമാരും, റെയിൽവേ B.T ടീമും, താനൂർ പോലീസും, ചേർന്ന് നടത്തിയ തിരിച്ചിലിൽ യുവതിയെ കണ്ടെത്തി.

താനൂരിൽ നിന്നും ഓലപ്പീടിക ഗേറ്റ് എത്തുന്നതിന് ഏകദേശം 50 മീറ്റർ മുന്നേ ഒരു വീടിൻറെ വരാന്തയിൽ തല പൊട്ടി കിടക്കുന്ന യുവതിയെ കണ്ട് നാട്ടുകാർ താനൂർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ടി ഡി ആർ എഫ് വളണ്ടിയർമാരും, താനൂർ പോലീസും ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു. പരിക്ക് ഗുരുതരമായ തിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനിൽ നിന്നും വീണത് ഭർത്താവ് അലക്സാണ്ടർ കൂടെയുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top