HIGHLIGHTS : Woman lawyer jumps into river with two children, dies

ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍ കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും ഒന്നും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പുളിക്കുന്ന് കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം നടന്നത്.
പാലാ കോടതിയിലെ അഭിഭാഷകയും അയര്‍ക്കുന്നം സ്വദേശിനിയുമായ ജിസ്മോള്‍ തോമസ്, 5 വയസ്സുള്ള മകള്‍, രണ്ടു വയസ്സുള്ള മകള്‍ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറില്‍ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ശബ്ദംകേട്ട് നാട്ടുകാര്‍ ആറ്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.