കാറും ഓട്ടോയും കൂട്ടയിടിച്ച് സ്ത്രീക്ക് പരിക്ക്

മലപ്പുറം: വേങ്ങര കുന്നുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശിനിയും നഴ്‌സറി ടീച്ചറുമായ കദീജ(40)ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി ഓട്ടോയില്‍ പോകുന്നതിനിടെ തൊട്ടശ്ശേരിയാറ ഇറക്കത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റ കദീജയെ ആദ്യം സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top