പേരാമ്പ്ര: നഗരത്തില്‍ കുറ്റ്യാടി റോഡില്‍ ട്രാഫിക് സ്റ്റേഷന് സമീപം സീബ്രാലൈനിലൂടെ റോഡ് കുറുകെക്കടക്കുന്നതിനിടെ അതിവേഗമെത്തിയ ടിപ്പര്‍ലോറിയിടിച്ച് യുവതിക്ക് പരിക്കേറ്റു. പന്തിരിക്കര സ്വദേശി മുണ്ടക്കുറ്റി നിഷാദ (37)ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.20-ഓടെയാണ് സംഭവം. ബസിനെ മറികടന്നെത്തിയ ലോറിയാണ് അപകടം വരുത്തിയത്. മകള്‍ക്കൊപ്പം സീബ്രാലൈനിലൂടെ നടക്കുമ്പോള്‍ മധ്യഭാഗത്തെത്തിയപ്പോളാണ് നിഷാദയെ ലോറി തട്ടിത്തെറിപ്പിച്ചത്. മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ അതിവേഗംകണ്ട് ഇരുവരും ഓടിമാറാന്‍ ശ്രമിക്കുമ്പോഴേക്കും നിഷാദയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എതിര്‍ഭാഗത്തുനിന്ന് ഓട്ടോ വന്നപ്പോള്‍ അതിനെ വെട്ടിച്ച് ലോറി പാഞ്ഞെത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




