HIGHLIGHTS : Woman dies in car accident in Kondotti
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു. ചന്തൂര്‍ ബസാര്‍ സ്വദേശിനിയായ പ്രതീക്ഷ രാജേഷ് മാണ്ഡഡ്‌ലെ(22)ആണ് മരിച്ചത്.
കൊണ്ടോട്ടി പോലീസ് സ്‌റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജങ്ഷനില്‍ സ്‌കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
തമിഴ്‌നാട്ടില്‍ ഒട്ടംചത്രത്തുനിന്നും കണ്ണൂരിലേക്ക് പക്കറികയറ്റിവന്ന മിനിലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.