
തെന്നല: ദേശീയപാതയില്‍ ബസ് ബൈക്കിലിടിച്ച് പരുക്കേറ്റ യുവതി മരിച്ചു. തെന്നല തറയില്‍ സ്വദേശിയും മുന്‍ പഞ്ചായത്ത് അംഗവുമായ വെങ്കടത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെ മകള്‍ മുബഷിറ (28) ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് തെന്നല വാളക്കുളം പെരുമ്പുഴ സ്വദേശി പാലേരി മന്‍സൂറിനും (36) പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാത്രി 9.15 ന് എടരിക്കോട് മമ്മാലിപ്പടിയില്‍ വെച്ചാണ് അപകടം. മുബഷിറയും മന്‌സൂറും ബൈക്കില്‍ വെന്നിയൂരില്‍ നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ മമ്മാലിപ്പടി എക്‌സിറ്റിലേക്ക് കയറി ഇറക്കം ഇറങ്ങി വരുമ്പോള്‍ പിന്നില്‍ നിന്നും ബസിടിക്കുകയായിരുന്നു. ഇരുവരും പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മുബഷിറ ഇന്നലെ രാത്രി മരിച്ചു.
മയ്യിത്ത് വെള്ളിയാഴ്ച തെന്നല തറയില്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമ മനാല്‍, ഫാത്തിമ മൈസല്‍
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




