മസിനഗുഡി : തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ ഓടിക്കുന്നതിനായി ആനയുടെ നേര്‍ക്ക് വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ച് തീകൊളുത്തി എറിയുകയായിരുന്നു. ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിക്കിടന്ന് കത്തിയെന്നാണ് വിവരം. പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചെരിഞ്ഞത്.
തീ കത്തിച്ച് ടയര്‍ എറിഞ്ഞത് അടുത്ത റിസോര്‍ട്ടിലെ ജീവനക്കാരാണ്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് പരിക്കേറ്റ ആനയെ വനംവകുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സക്ക് കൊണ്ടുപോകും വഴിയാണ് ചൊവ്വാഴ്ച ആന ചരിയുന്നത്.
ആനയ്ക്ക് നേരെ ടയറില്‍ തീ കൊളുത്തി എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ്പരിക്കേറ്റതെങ്ങനെയെന്ന് വ്യക്തമായത്.




