കക്കാടംപൊയിലില്‍ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങി

കോഴിക്കോട്: കക്കാടംപൊയിലില്‍ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങി. അങ്ങാടിയില്‍നിന്നും 500 മീറ്റര്‍ അകലെ ഗീവര്‍ഗീസ് നഗറില്‍ ആണ് ഒറ്റയാന്‍ ഇറങ്ങിയത്.

ഇന്നലെ രാത്രി 8.30 നാണ് നാട്ടുകാര്‍ ആനയെ കണ്ടത്. നാട്ടുകാര്‍ വലിയ ശബ്ദം പുറപ്പെടുവിച്ചു ആനയെ ഓടിക്കുകയായിരുന്നു . വനതിര്‍ത്തിയോട് ചേര്‍ന്ന ഈ ഭാഗത്ത് ആദ്യമാണ് ആനയിറങ്ങുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

ക്രിസ്മസ് കാരോള്‍ നടക്കുന്നത് കാരണം ധാരാളംപേര്‍ രാത്രി ഈ മേഖലയില്‍ തമ്പടിച്ചിരുന്നു. ഇതിനിടെ കാട്ടാന എത്തിയത് ജനത്തെ പരിഭ്രാന്തരാക്കി. കഴിഞ്ഞ മാസം കോനൂര്‍കണ്ടിയില്‍ കാട്ടാനകള്‍ ഇറങ്ങി ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തിരുന്നു. പീടികപ്പാറ, തേനരുവി ഉള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top