നടന്നുപോകവേ ശക്തമായ കാറ്റടിച്ച് നിലതെറ്റി തോട്ടിലേക്ക് വീണു; കൈനകരിയില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്.

കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

 

 

Share news
error: Content is protected !!
Scroll to Top