HIGHLIGHTS : Welfare Committee formed and Christmas celebration held
തിരൂരങ്ങാടി: ക്ലസ്റ്ററിനുകീഴില്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ സംഗമവും വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരണവും ക്രിസ്മസ് ആഘോഷവും ബി ആര്‍ സി ഹാളില്‍ നടന്നു.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ പി മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍. എസ് ജി പ്രതിനിധി കളായ ഇക്ബാല്‍ കല്ലിങ്ങല്‍, സുജിനി, സമീന, ഹബീബ ബഷീര്‍, ജാഫര്‍ കുന്നത്തേരി ,പ്രതിഭ ക്ലബ് പ്രസിഡന്റ് രാമദാസ് മാസ്റ്റര്‍, ലയണ്‍സ് ക്ലബ് ഡോക്ടര്‍ സ്മിത, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗം സിദ്ദീഖ് പനക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.