നവദമ്പതിമാര്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഡൂര്‍:ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ആല്‍പ്പറ്റക്കുളമ്പ് പാറമ്മലില്‍ പണിതീര്‍ത്ത ഇഗ്രിക്കുത്-തൊണ്ടിക്കല്‍ റോഡ് നവദമ്പതിമാര്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടിക്കല്‍ മുസ്തഫയും നവവധു ഹസ്‌ന ഷെറിയും ചേര്‍ന്നാണ് വരന്റെ വീട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം കാല്‍നടയായി വിവാഹ പന്തലിലെത്തിയത്.
കരിമരുന്നിന്റെയും ഘോഷയാത്രയുടെയും അകമ്പടിയോടെ നടന്ന ഉദ്ഘാടനത്തില്‍ ഗ്രാമപ്പഞ്ചായത്തംഗം കടമ്പോട്ട് മുഹമ്മദലി ഉള്‍പ്പെടെയള്ളവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top