വയനാട്ടില്‍ യുവതിയേയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒളിവില്‍

സുല്‍ത്താന്‍ബത്തേരി അമ്പലവയിലില്‍ യുവതിയേയും ഭര്‍ത്താവിനേയും ക്രൂരമായി മര്‍ദ്ധിച്ച പ്രദേശിക കോണ്‍ഗ്രസ് നേതാവ് പായക്കൊല്ലി സജീവാനന്ദന്‍ ഒളിവില്‍. ദമ്പതികളെ മര്‍ദ്ധിച്ച ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ ഒളിവില്‍ പോയത്.

രാത്രിയില്‍ ആദ്യം യുവാവിനെ റോഡരികില്‍ വെച്ച് മര്‍ദ്ദിച്ച് വീഴ്ത്തുന്നതും ഇത് ചോദ്യം ചെയ്ത യുവതിയോടെ നിനക്കും വേണോ എന്ന് ചോദിച്ച് ഇവരുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് പ്രചരിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ഇതില്‍ പ്രതികരിച്ച യുവതി സംഭവം കണ്ടുനിന്ന ആളുകളോട് നിങ്ങളൊക്കെ എന്താ നോക്കി നില്‍ക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ ആരും പ്രതികരിക്കാതെ നിസംഗരായി നോക്കിനില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

എന്നാല്‍ സംഭവമറിഞ്ഞിട്ടും പരാതിയില്ലെന്ന് പറഞ്ഞ് പോലീസ് ഈ വിഷയത്തില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top