വയനാട് ബത്തേരി താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍

കല്‍പ്പറ്റ : വയനാട് ബത്തേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. ബിജെപി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കൊടുംവനത്തിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ജില്ലയില്‍ താളം തെറ്റിയിരിക്കുകയാണ്. കാടും നാടും വേര്‍തിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ജനങ്ങളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും ബിജെപി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!
Scroll to Top