കക്കാട് തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരൂരങ്ങാടി:കക്കാട് തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു.വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞുട്ടുണ്ട്.

നഗരസഭ റോഡിലൂടെ ഡ്രൈനേജ് നിര്‍മ്മിക്കുവാന്‍ നഗരസഭ അനുമതി നല്‍കിയതോടെയാണ് ഡ്രൈനേജ് നിര്‍മ്മാണം നേരത്തെ തുടങ്ങാന്‍ സാധിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ 64 ലക്ഷം രൂപയും എംഎല്‍എ ഫണ്ട് 10 ലക്ഷം രൂപയും ഉള്‍പ്പെടെ 74 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. പരപ്പനങ്ങാടി നാടുകാണി പാതയിലെ ഡ്രെയിനേജ് ഔട്ട് ലെറ്റ് കൂടിയാണിത്. നഗരസഭ പൂങ്ങാട്ട് റോഡിലെ ഡ്രൈനേജ് പൂര്‍ത്തിയാകുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും.

പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ പി മജീദ് എംഎല്‍എ പറഞ്ഞു. നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ സമീര്‍ വലിയാട്ട്, ആരിഫ വലിയാട്ട് ,റഫീഖ് പാറക്കല്‍, വി ജംഷിഖ്ബാബു ,സി കെ ജാഫര്‍, കെ മുസക്കുട്ടി ,ഒ. മുജീബ് എന്നിവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top