Section

malabari-logo-mobile

പൊതുജനങ്ങളുടെ ഇടയില്‍ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം

HIGHLIGHTS : മലപ്പുറം: ലഭ്യമായ ജലവിഭവം ആസൂത്രിതമായി ഉപയോഗിക്കുതിന് പൊതുജനങ്ങളുടെ ഇടയില്‍ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടണമെന്ന് എ.ഡി.എം ടി.വിജയന്‍ പറഞ്ഞ...

മലപ്പുറം: ലഭ്യമായ ജലവിഭവം ആസൂത്രിതമായി ഉപയോഗിക്കുതിന് പൊതുജനങ്ങളുടെ ഇടയില്‍ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടണമെന്ന് എ.ഡി.എം ടി.വിജയന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സാക്ഷരതാ മിഷനുമായി സഹകരിച്ച് പൊതു ജല സ്രോതസ്സുകളുടെ സംരക്ഷണം എന്ന വിഷയത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സാക്ഷരതാ മിഷന്റെ നേത്യത്വത്തില്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ജല സ്രോതസുകളെ സംബന്ധിച്ചുള്ള സ്ഥിതിവിവര പഠനത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ശില്‍പശാല നടത്തിയത്.

ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.രാജു വിഷയമവതരിപ്പിച്ചു സംസാരിച്ചു. കേരളത്തിന്റെ ഭൂപ്രക്യതി,നദികളിലെ മണല്‍തി’കളുടെ നിര്‍മ്മാര്‍ജ്ജനം, തണ്ണീര്‍ തടങ്ങളുടെ ഉന്മൂലനം, ജലവിനിയോഗരീതി, ജലത്തിന്റെ വിനിയോഗത്തിലുള്ള പോരായ്മ,നദികളിലേക്ക് മാലിന്യം തള്ളല്‍ എന്നിവയാണ് നിലവിലെ ശുദ്ധ ജലത്തിന്റെ അപര്യാപ്തയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു തുണ്ട് ഭൂമി, ശുദ്ധമായ വെള്ളം,വൃത്തിയുള്ള പരിസരം, വിളവ് എന്ന ആശയമാണ് ഹരിത കേരളമിഷന്‍ മുന്നോട്ട് വെക്കുന്നത്. നിലവിലുള്ള കിണറുകളും ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുക വഴി കേരളത്തിന്റെ ജലപ്രതാപം തിരിച്ച് പിടിക്കാനാണ് ലക്ഷ്യമിടുന്നതെും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ട് പ്രകാശനം സാക്ഷരാ സമിതി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സലിം കുരുവമ്പലം പെരിന്തല്‍മണ്ണ നഗരസഭ പ്രേരക് ശബരികുമാരിക്ക് നല്‍കി നിര്‍വഹിച്ചു. മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, അസി.കോഡിനേറ്റര്‍മാരായ പി.വി. ശാസ്ത പ്രസാദ്, പി.വി. പാര്‍വ്വതി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!