പരപ്പനങ്ങാടി: മലപ്പുറം ജില്ലാ ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പരപ്പനങ്ങാടി നഗരസഭ ഓഡിറ്റോറിയത്തില്‍ വെച്ച് ജലസംരക്ഷണ ശില്പശാല നടത്തി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി.ജമീല ടീച്ചര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ അദ്ധ്യക്ഷം വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.സി. അലിക്കുട്ടി, ജില്ലാ മണ്ണ് സംരക്ഷണ സര്‍വ്വേയര്‍ കെ.കെ.ദിനേശ്, എന്നിവര്‍ പ്രസംഗിച്ചു. ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ സി.ഉപേന്ദ്രന്‍ സ്വാഗതവും, ജിയോഫിസിസ്റ്റ് ദിലീപ് അമര്‍നാഥ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ഭൂജലവകപ്പ് ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ്.എം അലി, മണ്ണ് സംക്ഷണ സര്‍വ്വേയര്‍ കെ.കെ.ദിനേശ്, സി.ഉപേന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.




