കൂരിയാട്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മതില്‍ പുഴയിലേക്ക് ഇടിഞ്ഞുവീണു

വേങ്ങര കൂരിയാട്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മതിലും സംരക്ഷണ ഭിത്തിയും കടലുണ്ടി പുഴയിലേക്ക് ഇടിഞ്ഞുവീണു.

കൂരിയാട് ഓട്ടോ സ്റ്റാന്‍ഡിന്റെ അടുത്ത് മുഹമ്മദ് കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടമാണ് കനത്തമഴയില്‍ .രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണത്.

15 മീറ്ററോളം നീളത്തിലാണ് മതില്‍ പുഴയിലേക്ക് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കെട്ടിടത്തിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. എപ്പോഴും നിരവധി തൊഴിലാളികള്‍ ഇരിക്കുന്ന സ്ഥലമാണ് രാവിലെ തുടങ്ങിയ ചാറ്റല്‍ മഴ കാരണം തൊഴിലാളികള്‍ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

 

Share news
error: Content is protected !!
Scroll to Top