മലപ്പുറം ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വാക്കേഴ്‌സ് താരത്തിന് ഡബിള്‍ ഗോള്‍ഡ് മെഡല്‍

തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിനെ പ്രതിനിധീകരിച്ച് വനിത U -20 വിഭാഗത്തില്‍ പരപ്പനങ്ങാടി സ്വദേശി ശ്രീലക്ഷ്മി ടി.കെ ഹൈജമ്പ്, ലോംഗ് ജംപ് എന്നിവയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി.

താഴത്തംകണ്ടിയില്‍ സന്ദീപിന്റെയും സ്മിതയുടെയും മകളാണ്. തിരൂര്‍ തുഞ്ചന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ ത്ഥിനിയും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് മെമ്പറുമാണ്.

പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തില്‍ കെ.ടി വിനോദിന്റെയും ഉനൈസ് സി പിയുടെയും തുഞ്ചന്‍ കോളേജില്‍ കായിക വിഭാഗം മേധാവി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്തിന്റെ കീഴിലുമാണ് പരിശീലനം ചെയ്യുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top