Section

malabari-logo-mobile

ക്ലര്‍ക്ക് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 2 ന്

HIGHLIGHTS : ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പട്ടാമ്പി ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനത...

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പട്ടാമ്പി ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ക്ലര്‍ക്ക് തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയുമാണ് മാനദണ്ഡം (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം).

നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2 ന് 10മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ഉദ്യോഗാര്‍ഥികള്‍ പാലിക്കണം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!