Section

malabari-logo-mobile

സമ്പൂര്‍ണ മാലിന്യമുക്ത സന്ദേശമുയര്‍ത്തി ദേശീയപാതയില്‍ കൂട്ടയോട്ടം

HIGHLIGHTS : തേഞ്ഞിപ്പലം: ചേലേമ്പ്രയെ മാലിന്യമുക്ത പഞ്ചായത്താക്കാനുള്ള തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് ദേശീയപാതയില്‍ കൂട്ടയോട്ടം. പഞ്ചായത്തിലെ എല്...

kootayotam-2-1തേഞ്ഞിപ്പലം: ചേലേമ്പ്രയെ മാലിന്യമുക്ത പഞ്ചായത്താക്കാനുള്ള തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് ദേശീയപാതയില്‍ കൂട്ടയോട്ടം. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള പൊതു ജനങ്ങള്‍, എന്‍.എന്‍.എം.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ്സ്, എന്‍.സി.സി, ഗൈഡ്‌സ്, എസ.്പി.സി, ജെ.ആര്‍.സി, കുടുംബശ്രീ, അംഗന്‍വാടി, രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന-വനിത സംഘടനകള്‍, ക്ലബ്ബുകള്‍, വായനശാല, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ പ്രതിനിധികളുടെ പങ്കാളിത്തത്തതോടെ ദേശീയപാത ചെട്ടിയാര്‍മാടു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേലേമ്പ്ര ഇടിമുഴിക്കല്‍ വരെയായിരുന്നു കൂട്ടയോട്ടം സംഘടിപ്പിച്ചത്.

kootayotam-1കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.’ ഗ്രാമം ആരാമം ‘ എന്ന പേരിലാണ് പഞ്ചായത്ത് സമഗ്ര പരിസ്ഥിതി പരിപാലന പരിപാടി നടപ്പാക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച് റീസൈക്കിളിങ്ങ് യൂണിറ്റുകളിലെത്തിക്കും. വാര്‍ഡ്തല വികസന സമിതികള്‍ അയല്‍സഭകള്‍ എന്നിയുടെ സഹകരണത്തോടെയാണ് മാലിന്യമുക്ത പദ്ധതി നടത്തിപ്പ്. ഇതിനായി പത്ത് വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ ആവശ്യമായ വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് 21, 24, 25 തീയതികളില്‍ പരിശീലനം നല്‍കും.

sameeksha-malabarinews

നിറവ് വേങ്ങേരിയുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. പഞ്ചായത്തില്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തിയ ശേഷമാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് പറഞ്ഞു. ഇടിമുഴിക്കലില്‍ കൂട്ടയോട്ടത്തിന് ശേഷം നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം സറീന ഹബീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല, കൊണ്ടോട്ടി ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി അമീര്‍, ചേലേമ്പ്ര പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ അസീസ്, ഉദയകുമാരി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തംഗം കെ. അപ്പുട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, ജില്ലാ മലേറിയ ഓഫീസര്‍ അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ഇ.വി ബീന, കെ. ദാമോദരന്‍, കുഞ്ഞിമുട്ടി, പരത്തുള്ളി രവീന്ദ്രന്‍, ഗംഗാധരന്‍ നായര്‍, ശബീര്‍ അലി സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിവദാസന്‍ സ്വാഗതം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!