ഇലക്ട്രിക്ക് തരംഗത്തിന്റെ മുന്‍നിരയിലേക്ക് വോള്‍വോയുടെ പുതിയ എസ് യു വി വരുന്നു

അന്താരാഷ്ട്ര വാഹന ഭീമന്‍മാരായ വോള്‍വോ തങ്ങളുടെ ഇ.വി ശൃംഖലയിലെ രണ്ടാമത്തെ വാഹനവും ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുന്നു. പ്രകൃതി സൗഹാര്‍ദ്ധത്തിന് മുന്‍തൂക്കം നല്‍കുക എന്ന ലക്ഷ്യം കൂടെ പ്രവര്‍ത്തികമാക്കുക എന്ന ഉദേശത്തോടെയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വണ്ടി പുറത്തിറക്കി.സി 40റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് കൂപ്പെ എസ് യു വിയാണ് വിപണിയില്‍ പുതുതായി അവതരിപ്പിച്ചത്.ആഗസ്റ്റൊടെ ഇത് വിപണിയില്‍ എത്തും.

ഒറ്റ ടോപ് സ്‌പെക് വാരിയന്റ് ആണ് ഇതിനുള്ളത്.19ഇഞ്ച് ഫൈവ് സ്‌പോക് ഡൈമണ്ട് കട്ട് അലോയ് വീലാണ് ഇതിനുള്ളത്. ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്,ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലു, സേജ് ഗ്രീന്‍,ഫ്യോര്‍ഡ് ബ്ലൂ തുടങ്ങീ കളറുകളില്‍ ഇത് ലഭ്യമാണ്.

78സംവ ബാറ്ററി പാക്ക് ആണ് ഇതിനുള്ളത്.സിംഗിള്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പും ഡ്യുവല്‍ ഇലക്ട്രിക് മോട്ടറും ഇതിന്റെ സവിശേഷതകളാണ്.

ഒറ്റ ചാര്‍ജില്‍ 530സാ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top