കാലിക്കറ്റ് സർവകലാശാല വാർത്തകൾ; വിസ്റ്റാസ് ഇൻ മറൈൻ ബയോടെക്‌നോളജി’ ഫ്രോണ്ടിയർ പ്രഭാഷണം


വിസ്റ്റാസ് ഇൻ മറൈൻ ബയോടെക്‌നോളജി’ ഫ്രോണ്ടിയർ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് ‘വിസ്റ്റാസ് ഇൻ മറൈൻ ബയോടെക്‌നോളജി’ എന്ന പേരിൽ സംഘടിപ്പിച്ച ഫ്രോണ്ടിയർ പ്രഭാഷണം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ  ഉദ്ഘാടനം ചയ്തു. ചെന്നൈ ഐ.സി.എ.ആർ. – സി.ഐ.ബി.എ. മുൻ ഡയറക്ടറും കൊച്ചി ഐ.സി.എ.ആർ. – സി.എം.എഫ്.ആർ.ഐ. മറൈൻ ബയോടെക്‌നോളജി മുൻ മേധാവിയുമായ ഡോ. കെ.കെ. വിജയൻ കടൽമത്സ്യപ്രജനന സാങ്കേതികവിദ്യകൾ, തദ്ദേശീയ തീറ്റ വികസനം, കടൽ ജലജീവികളുടെ ആരോഗ്യം എന്നീ  വിഷയങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. സി. ഗോപിനാഥൻ, ഡോ. കെ.കെ. ഇല്ല്യാസ് എന്നിവർ സംസാരിച്ചു.

പാമ്പുകടി ചികിത്സാവിധികള്‍ ഹിന്ദിയിലേക്ക് ‘ദേശീയ പ്രഭാഷണപരമ്പരക്ക് തുടക്കം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും പി.എം. ഉഷ സെല്ലും ചേര്‍ന്ന് നടത്തുന്ന ‘ സെന്റര്‍ ഫോര്‍ ട്രാന്‍സലേറ്റിംഗ് റീജണല്‍ എക്‌സ്പ്രഷന്‍ ഇന്‍ ടു ഹിന്ദി ‘ ദേശീയ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. പ്രാദേശിക ഭാഷയിലെഴുതപ്പെട്ട വിവരങ്ങള്‍ ഹിന്ദിയിലേക്ക് മൊഴി മാറ്റുന്നത് ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പാമ്പ് കടിയുമായി ബന്ധപ്പെട്ട മലയാളത്തിലുള്ള പഴയ ചികിത്സാരേഖകളാണ് ആദ്യഘട്ടത്തില്‍ മൊഴിമാറ്റുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്  ഡോ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് അധ്യക്ഷനായി. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ മോഹന്‍ മേനോന്‍ മുഖ്യാതിഥിയായിരുന്നു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, പി.എം. ഉഷ സെല്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. രാജീവ് എസ് മേനോന്‍, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍, ഡോ. എസ്. മഹേഷ്, ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. തോമസ് ജേക്കബ്, സെന്റര്‍ ഫോര്‍ വെസ്റ്റേണ്‍ ഗട്ട്‌സ് ആന്ത്രോപ്പോളജിസ്റ്റ് ഡോ. എ. മനോജ്കുമാര്‍, ഡോ. കെ.പി. മധു, ഡോ. സതീഷ് പാലങ്കി എന്നിവര്‍ സംസാരിച്ചു.

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ രജത ജൂബിലി ആഘോഷം

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ രജത ജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ ചെയർ കോ – ഓർഡിനേറ്റർ പി. അശോകൻ സ്വാഗതം പറഞ്ഞു. നവംബർ 25 മുതൽ മാർച്ച് 26 വരെയാണ് ആഘോഷങ്ങൾ. പരിപാടി 25-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിൽ സി.പി.ഐ. (എം.) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരികൾ –  അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. മുഹമ്മദ് ഹനീഫ, ഡോ. ടി. വസുമതി, ഇ. നരേന്ദ്രദേവ്, ചെയർമാൻ – ഡോ. വി.എൽ. ലജിഷ്, ജനറൽ കൺവീനർ – പി. അശോകൻ എന്നിവരടക്കം 101 പേരാണ് സ്വാഗത സംഘത്തിലുളളത്.

ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് പഠന വകുപ്പ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2025 (ബാച്ച് I) മൂന്ന് മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. അപേക്ഷ ഫീസ് : 145/- രൂപ. അപേക്ഷാ ഫീസടച്ചതിന്ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസി ദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പോലീസ് അക്കാഡമി, തൃശൂർ ( ഫോണ്‍ – 0487 2328770 ഇ-മെയിൽ : forensichod@uoc.ac.in ) എന്ന വിലാസത്തില്‍ ഒക്ടോബർ 31-നകം എത്തിക്കണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ :  0494 2407016, 7017, 2660600

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. അഭിമുഖ തീയതി, വിഷയം എന്നിവ ക്രമത്തിൽ :- നവംബർ 17 – ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നവംബർ 18 – ഫിലോസഫി, സംസ്‌കൃതം, അഫ്സൽ – ഉൽ – ഉലമ, ഹിന്ദി, നവംബർ 19 – കൊമേഴ്‌സ്, അറബിക് (ഹിന്ദു നാടാർ, ഇ./ടി./ബി. സംവരണം), ഹിസ്റ്ററി (എസ്.സി. സംവരണം), ഇംഗ്ലീഷ് (എൽ.സി. / എ.ഐ. സംവരണം). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് മതിയായ രേഖകളും സഹിതം രാവിലെ 09.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/, https://sde.uoc.ac.in/ .

കോളേജ് / പ്രോഗ്രാം അപേക്ഷ

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ 2026 – 27, 2027 – 28 അധ്യയന വർഷങ്ങളിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിനും നിലവിലെ അഫിലിയേറ്റഡ് കോളേജുകളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പിഴ കൂടാതെ ഒക്ടോബർ 31 വരെയും പിഴയോടു കൂടി ഡിസംബർ 31 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഡെവലപ്മെന്റ് കൗൺസിൽ വെബ്‌സൈറ്റിൽ https://cdc.uoc.ac.in/ . ഫോൺ : 0494 2407112.

എം.എഡ്.: പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ 30 വരെ സമർപ്പിക്കാം

നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി.

പരീക്ഷ

ബി.ആർക്. (2012 സ്‌കീം – 2016 പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2025, ഒൻപതാം സെമസ്റ്റർ ഡിസംബർ 2025, അഞ്ചാം സെമസ്റ്റർ നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 03, 11, 19 തീയതികളിൽ തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ബി.വോക്. ഹോട്ടൽ മാനേജമെന്റ് അഞ്ചാം സെമസ്റ്റർ നവംബർ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഏഴ് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ രജത ജൂബിലി ആഘോഷം

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ രജത ജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ ചെയർ കോ – ഓർഡിനേറ്റർ പി. അശോകൻ സ്വാഗതം പറഞ്ഞു. നവംബർ 25 മുതൽ മാർച്ച് 26 വരെയാണ് ആഘോഷങ്ങൾ. പരിപാടി നവംബർ നാലിന് രാവിലെ 10 മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിൽ സി.പി.ഐ. (എം.) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരികൾ –  അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. മുഹമ്മദ് ഹനീഫ, ഡോ. ടി. വസുമതി, ഇ. നരേന്ദ്രദേവ്, ചെയർമാൻ – ഡോ. വി.എൽ. ലജിഷ്, ജനറൽ കൺവീനർ – പി. അശോകൻ എന്നിവരടക്കം 101 പേരാണ് സ്വാഗത സംഘത്തിലുളളത്.

Share news
error: Content is protected !!
Scroll to Top