
കേന്ദ്ര പുകയില ഉത്പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്റ് സ്‌ക്വാഡ് നടപടിയെടുത്തു. ഈ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട് . പൊതു ഇടങ്ങളില്‍ പുകവലി ക്കുന്നതും, കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹം ആണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ്റ്റാന്‍ഡ് പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇവിടങ്ങളില്‍ നിന്നും സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും 13800 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുഇടങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരെയും നടപടിയെടുത്തു.
ആരോഗ്യവകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ്ഖാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാര്‍, ജില്ല എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി നഗരസഭയിലെ സീനിയര്‍ പബ്ലിക് ഇന്‍സ്‌പെക്ടര്‍ സി.കെ. മുഹമ്മദ് ഹനീഫ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. മുനീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. മുഹമ്മദ് ഇഖ്ബാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ. അബ്ദുല്‍ ലത്തീഫ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഫസീല എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും സമ്പൂര്‍ണ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.




