വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം;ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു

വിസ്മയയുടെ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു.

ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷ മരവിപ്പിക്കണം, ജാമ്യം അനുവദിക്കണമെന്നായിരുന്നു കിരണ്‍ കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഹൈക്കോടതി ഹര്‍ജിയില്‍ തീരുമാനമായില്ലായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്ത്രീധന പീഡനത്തെ തുര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാര്‍ നിലവില്‍ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു കിരണ്‍ കുമാറിന്റെ ഹര്‍ജിയിലെ വാദം. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കും വരെ കിരണ്‍ കുമാറിന് ജാമ്യത്തില്‍ തുടരാം. അവസാനഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു.പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top