വെന്നിയൂര്‍: വെന്നിയൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ നിര്‍മാണ ഭാഗമായി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് ഫീ തുക ദേശീയ പാത അതോറിറ്റിയില്‍ കെ.എസ്.ഇ.ബി അടവാക്കി. ഫീ ഇനത്തില്‍ 56.371 രൂപയും ബാങ്ക് ഗ്യാരന്റി ഇനത്തില്‍ 38.500 രൂപയുമാണ് ജൂണ്‍ 5 ന് തിരൂര്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖേനെ അടവാക്കിയത്. പണം അടവാക്കിയ സാഹചര്യത്തില്‍ റോഡ് ക്രോസിംഗിനു ദേശീയ പാത അധികൃതര്‍ ഉടന്‍ അനുമതി നല്‍കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ കൊച്ചി കാക്കനാട് ദേശീയ പാത പ്രൊജക്ട് വിഭാഗവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടു.
സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നത് അനന്തമായി നീളരുത്. തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബിള്‍ എടരിക്കോട് നിന്നും കൊണ്ടു വന്നത്. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് പുതിയ സബ് സ്റ്റേഷന്‍. എടരിക്കോട്, കൂരിയാട് എന്നിവിടങ്ങളില്‍ നിന്നും പുതിയ ഫീഡറുകള്‍ പുതിയ സബ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനാല്‍ നിലവിലെ ലോഡ് കുറക്കാനാകും.
വെന്നിയൂര്‍,തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. എടരിക്കോട് ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഒരു ലൈന്‍ ആണ് നിലവില്‍, സബ് സ്റ്റേഷനോടെ ഇത് രണ്ട് ആയി മാറുന്നതാണ്. ഭാവിയില്‍110 കെ.വി സബ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്. പദ്ധതി വേഗത്തിലാക്കാന്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സബ് സ്റ്റേഷനിലേക്ക് ആവശ്യമായ മറ്റു സാമഗ്രികളുടെ ടെണ്ടര്‍ തുറന്ന് അനുബന്ധ നടപടികള്‍ പുരോഗമിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




