വെളിമുക്ക് വാഹനാപകടം : മിനി ലോറി സ്‌കൂട്ടറിലിടിച്ച് 2 പേര്‍ മരണപ്പെട്ടു

തിരൂരങ്ങാടി: കോഴിക്കോട് – തൃശൂര്‍ ദേശീയപാതയില്‍ വെളിമുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍ തിരൂര്‍ തലക്കടത്തൂര്‍ പറനെക്കാട് നഗരിയിലെ ചുള്ളിയില്‍ ജയന്‍ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച  ഒഴുര്‍ വെള്ളച്ചാല്‍ സ്വദേശി ചിന്നന്‍ (50)  7 മണിയോടെയാണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം . നിയന്ത്രണം വിട്ട പാര്‍സല്‍ മിനി ലോറി നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

മണ്‍പാത്ര നിര്‍മാണ തൊഴിലാളികളായ ഇരുവരും കളിമണ്ണ് വാങ്ങി പള്ളിക്കല്‍ ബസാറില്‍നിന്നും മടങ്ങവേ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനുപിന്നില്‍ വെളിമുക്ക് ദേശീയപാതയില്‍വെച്ച് ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ സ്‌കൂട്ടറോടൊപ്പം കുടുങ്ങിപ്പോയ ചിന്നനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഭാര്യ:ജാനു.
മക്കള്‍:ജിന്‍സി,ജിഷ.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top