മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.യുടെ നിർദ്ദേശപ്രകാരം ടാക്‌സ്, പെർമിറ്റ് ഫിറ്റ്‌നസ് എന്നിവ ഇല്ലാതെ അമിതഭാരം കയറ്റി രാത്രികാലങ്ങളിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങൾ പരിശോധിച്ചു പിഴ ചുമത്തി.
എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ രാത്രികാല പരിശോധനയിൽ 186 വാഹനങ്ങൾക്കെതിരെ 13,24,682 രൂപ പിഴ ചുമത്തുകയും 2,77,960 രൂപ പരിശോധന സ്ഥലത്ത് വെച്ച് സർക്കാരിലേക്ക് അടപ്പിക്കുകയും ചെയ്തു. അമിതഭാരം കയറ്റിയ 12 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
ടാക്‌സ് അടയ്ക്കാതെ കേരളത്തിലേക്ക് കടന്നുവന്ന 35 വാഹനങ്ങൾക്കെതിരെയും കേരള പെർമിറ്റ് ഇല്ലാതെ വന്ന 9 വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വാഹന പരിശോധനയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എസ് അജിത് കുമാർ നേതൃത്വം നൽകി. ഇത്തരം വാഹനങ്ങൾക്കെതിരെയുള്ള പരിശോധന കർശനമായി തുടരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





