
ചേരുവകള്‍:-
1 കപ്പ് ആട്ട
1 കപ്പ് വേവിച്ച മിക്‌സഡ് പച്ചക്കറികള്‍,
1 ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി
1.5 ടീസ്പൂണ്‍ കുരുമുളക് പൊടി
1 ടീസ്പൂണ്‍ നാരങ്ങ നീര്
1 ടീസ്പൂണ്‍ ഉള്ളി അരിഞ്ഞത്
2 പച്ചമുളക്, ചെറുതായി അരിഞ്ഞത്
1 ടീസ്പൂണ്‍ മല്ലിയില
ഉപ്പ് – രുചി അനുസരിച്ച്
1/2 ടീസ്പൂണ്‍ എണ്ണ
ഉണ്ടാക്കുന്ന വിധം:-
വേവിച്ച മിക്‌സഡ് വെജിറ്റബിള്‍സ് ഒരു പാത്രത്തില്‍ എടുക്കുക.എല്ലാ ചേരുവകളും (ആട്ടയും എണ്ണയും ഒഴികെ) ചേര്‍ത്ത് നന്നായി കുഴയ്ക്കുക.അതിലേക്ക് ആട്ട ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ കുഴക്കുക.ചെറിയ വൃത്താകൃതിയില്‍ മുറിച്ച് കൈകൊണ്ട് അമര്‍ത്തുക. കുറച്ച് എണ്ണ തേച്ച് ഇടത്തരം തീയില്‍ നന്നായി ടോസ്റ്റ് ചെയ്‌തെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




