കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാറി വനങ്ങള്‍ക്കടുത്താണ് വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഷോളയാര്‍ വനങ്ങളുടെയും ചാലക്കുടിപ്പുഴയുടെയും ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഇവിടത്തെ തണുത്ത കാലാവസ്ഥയും വെള്ളവും പാറക്കെട്ടുകളും, കാടും സന്ദര്‍ശകര്‍ക്ക് ഒത്തിരി നനുത്ത കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്.
തൃശ്ശൂരില്‍ നിന്നും 65 കിലോമീറ്ററും,ചാലക്കുടിയില്‍ നിന്നും 35 കിലോമീറ്ററുമാണ് വാഴച്ചാലിലേക്കുള്ള ദൂരം.ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചാലക്കുടിയാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് അടുത്തുള്ള പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്,
അതിരപ്പിള്ളി വെള്ളച്ചാട്ടം,ചാര്‍പ്പ വെള്ളച്ചാട്ടം എന്നിവകൂടി സന്ദര്‍ശിക്കാവുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




