വള്ളിക്കുന്നില്‍ ആള്‍ക്കൂട്ട ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

വള്ളിക്കുന്ന്: അരിയല്ലൂരില്‍ കള്ളന്‍മാരെന്ന് ആരോപിച്ച് യുവാക്കളെ തെങ്ങില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശികളായ സി.വി. ബിജു ലാല്‍, പി.കെ. സബീഷ്, എ.ടി. വേണുഗോപാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് യാറുക്കാന്‍ പുരയക്കല്‍ ശറഫുദ്ധീന്‍ (40) സുഹൃത്ത് നവാസ് (20) എന്നിവരാണ് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായത്. ശറഫുദ്ധീന്‍ പരപ്പനങ്ങാടിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്.

അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ നരിക്കുറ്റി പ്രദേശത്തു വെച്ച് ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top