റോഡിലേക്ക് വളര്‍ന്ന കാടുകള്‍ വെട്ടിമാറ്റിയ നാട്ടുകാര്‍ കണ്ടത് 100 കണക്കിന് ഒഴിഞ്ഞ മദ്യകുപ്പികള്‍

പ്രവീണ്‍ വള്ളിക്കുന്ന്
വള്ളിക്കുന്ന്:റോഡിനിരുവശത്തും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായി വളര്‍ന്ന് നിന്ന കാടുകള്‍ വെട്ടിമാറ്റിയ നാട്ടുകാര്‍ കണ്ടത് മദ്യകുപ്പികളുടെ കൂമ്പാരം. ഇവിടെ നിന്ന് ഉപേക്ഷിച്ച നൂറു കണക്കിന് കുപ്പികളാണ് കിട്ടിയത്.
അത്താണിക്കല്‍ -ഒളിപ്രം റോഡിലെ വെള്ളെ പാടത്തു നിന്നാണ് കൂടുതല്‍ കുപ്പികള്‍ കിട്ടിയത്. പാറക്കണ്ണി യിലെ കാരുണ്യ സ്വയം സഹായ സംഘം പ്രവര്‍ത്തകരാണ് ശുചീകരണത്തിനിറങ്ങിയപ്പോള്‍ പൊന്തക്കാട്ടില്‍ പരന്നുകിടന്ന കുപ്പികള്‍ പെറുക്കിക്കൂട്ടിയത്.

വയലിലൂടെ കടന്നു പോവുന്ന വെള്ളെപദം ഓവുപാലത്തിന്റെ അപ്രോച് റോഡിന്റെ ഒരുഭാഗം നേരത്തെ വീതികൂട്ടി മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. പകല്‍ സമയങ്ങളില്‍ പോലും വാഹനങ്ങള്‍ ഒതുക്കി യാത്രക്കാര്‍ മദ്യപിക്കുന്നത് ഇവിടെ പതിവാണ്. പ്രദേശത്ത് റോഡിലേക്ക് കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ കിടയിലാണ് ഒഴിഞ്ഞ മദ്യകുപ്പി ഉപേക്ഷിച്ചു പോവുന്നത്. രാത്രികാലങ്ങളിലും ഇവിടെ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മദ്യപാനം നടത്തുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 600 ഓളം കുപ്പികളാണ് ഇവിടെ നിന്ന് ലഭിച്ചത്. കുറെ കുപ്പികള്‍ പൊട്ടിച നിലയിലുമാണ് ഉണ്ടായിരുന്നത്.

.ശുചീകരണത്തിന് കെ.ഉണ്ണിക്കൃഷ്ണന്‍, സി നന്ദകുമാര്‍, സി.സി.രാജേഷ്,വി.സിനീഷ്,സി.സി.രമേശ് ബാബു,നമ്പാല അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles