Section

malabari-logo-mobile

മുണ്ടിയൻ കാവ് പറമ്പ്സ്കൂളിൽ എം.എൽ.എ.യുടെ മിന്നൽ സന്ദർശനം.

HIGHLIGHTS : വള്ളിക്കുന്ന്:സ്കൂളിൽ എം.എൽ.എ.യുടെ മിന്നൽ സന്ദർശനം.പി.അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ഞായറാഴ്ച മുന്നറിയിപ്പൊന്നും ഇല്ലാതെ മുണ്ടിയൻ കാവ്

വള്ളിക്കുന്ന്:സ്കൂളിൽ എം.എൽ.എ.യുടെ മിന്നൽ സന്ദർശനം.പി.അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ഞായറാഴ്ച മുന്നറിയിപ്പൊന്നും ഇല്ലാതെ മുണ്ടിയൻ കാവ് പറമ്പ് ഗവ എൽ.പി.സ്കൂളിൽ സന്ദർശനം നടത്തിയത്.പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നതിനുള്ള യോഗം നടക്കുന്നതിനിടെയാണ് എം. എൽ.എ എത്തിയത്.

സ്കൂൾ പ്രധാനാധ്യാപിക കൃഷ്ണകുമാരി ടീച്ചറും മറ്റു അധ്യാപികമാരും ഏതാനും ചില പൂർവ്വ വിദ്യാർത്ഥികളും ഈ സമയം സ്കൂളിൽ ഉണ്ടായിരുന്നു.സ്‌കൂളിലെത്തിയ എം.എൽ.എ.യോട് സ്കൂളിലെ അസൗകര്യങ്ങളെ കുറിച്ചും വിശദീകരിച്ചു.

sameeksha-malabarinews

സ്കൂൾ മുഴുവൻ  കണ്ടു കഴിഞ്ഞ എം.എൽ.എ അഞ്ച് ലാപ്‌ടോപ്പുകൾ സ്കൂളിന് നൽകാം എന്ന് ഉറപ്പുനൽകി.മാത്രമല്ല നിലവിലെ സ്റ്റേജ് മേൽക്കൂര ഉൾപ്പെടെ നിർമ്മിച്ചു സ്ഥിരം സംവിധാനമാക്കാനുള്ള നടപടി സ്വീകരിക്കാമെന്നും പറഞ്ഞു.സ്കൂളിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടി രൂപയുടെ ബഡ്ജറ്റ് പ്രൊപ്പോസൽ നല്കിയിട്ടുട്ടെന്നും കൂട്ടി ചേർത്തു.പി.ടി.എ.പ്രസിഡന്റ് അത്തോളി കനകേഷ്,പഞ്ചായത്ത് അംഗം ചമ്മിനി പ്രശാന്ത്,ബൈജു,കെ.ബാവ,ടി.അജയൻ, എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!