വള്ളിക്കുന്ന്:വള്ളിക്കുന്ന് സൈനിക കൂട്ടായ്മ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അത്താണിക്കല്‍ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ പഞ്ചായത്ത് പ്രസിഡണ്ട് അന്‍ഷാദ് പതാക ഉയര്‍ത്തി.
തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡിലെയും ജനപ്രതിനിധികളെ ആദരിച്ചു. സൈനിക കൂട്ടായ്മയുടെ പ്രസിഡന്റ് വേലായുധന്‍ പി അധ്യക്ഷത വഹിച്ചു. സുധീശന്‍ എ പി സ്വാഗതവും ട്രഷറര്‍ പ്രസന്നകുമാരി നന്ദിയും പറഞ്ഞു. സൈനിക കൂട്ടായ്മയുടെ ഭരണ സമതി അംഗങ്ങളായ മുരളീധരന്‍ കെ, രവീന്ദ്രന്‍ ടി, രവികുമാര്‍ ടി, ചന്ദ്രന്‍ സി, ജിഷ ഹരിമോഹന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



