വള്ളിക്കുന്നില്‍ കാര്‍ മരത്തിലിടിച്ച് 4 പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്: കാര്‍ മരത്തിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.വള്ളിക്കുന്ന് ഉഷാ നഴ്‌സറിക്ക് സമീപം പുലര്‍ച്ചെ 4.15 ഓടെയാണ് അപകടം സംഭവിച്ചത്. രണ്ടുകുട്ടികളുള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു കുട്ടികളും രണ്ട് പുരുഷന്‍മാരും രണ്ടും സ്ത്രീകളും ഉള്‍പ്പെടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. കാറിലുള്ളവര്‍ കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നെന്നാണ് വിവരം.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top